ADVERTISEMENT

കോഴിക്കോട് ∙ വൺവേ തെറ്റിച്ചെത്തിയ മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കിന് കാരണമായി. മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ വാഹനമാണ് വൺവേ തെറ്റിച്ചത്. വൈകിട്ട് നാലരയോടെ കല്ലാച്ചി പഴയ മാർക്കറ്റ് റോഡിലാണ് സംഭവം.

മന്ത്രിയുടെ വാഹനം വളയം ഭാഗത്തുനിന്നാണ് ട്രാഫിക് സംവിധാനം തെറ്റിച്ച് ചീറിപ്പാഞ്ഞെത്തിയത്. വളയത്ത് സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു അദ്ദേഹം. അവിടെനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പൊലീസ് അകമ്പടി ഇല്ലാതെയായിരുന്നു മന്ത്രിയുടെ വരവ്. എതിരെ വന്ന വാഹനങ്ങൾക്ക് മുന്നോട്ടു പോകാനാകാതെ വന്നതോടെ സ്ഥലത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. 

രണ്ടു വാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാൻ കഴിയുന്ന റോഡിൽ, എതിരെ ബസ് വന്നതോടെ മന്ത്രിയുടെ വാഹനം കുടുങ്ങി. ഒടുവിൽ നാട്ടുകാർ ഇടപെട്ടാണ് മന്ത്രിയുടെ വാഹനത്തിന് മുന്നോട്ടു പോകാൻ സൗകര്യമൊരുക്കിയത്.

English Summary: Minister PA Mohammed Riyas' Vehicle Violates One-Way Traffic Rules In Kallachi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com