ADVERTISEMENT

കൊച്ചി ∙ ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിൽനിന്നു 30 മലയാളികൾ ഉൾപ്പെടെ 184 പേർ കൂടി കൊച്ചിയിലെത്തി. രാവിലെ 6ന് ജിദ്ദയിൽ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഘമെത്തിയത്. കർണാടക, തമിഴ്നാട്, ഗുജറാത്ത് അടക്കം 6 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊച്ചിയിൽ വിമാനമിറങ്ങിയത് .

സുഡാനിൽ നിന്നും കൊച്ചിയിലെത്തിയ സംഘം. (Photo: PIB)
സുഡാനിൽ നിന്നും കൊച്ചിയിലെത്തിയ സംഘം. (Photo: PIB)

മറ്റു നടപടികൾ പൂർത്തിയാക്കി 8.30 ഓടെ സംഘം അതത് സംസ്ഥാനങ്ങൾ ഏർപ്പെടുത്തിയിരുന്ന ബസുകളിൽ മടങ്ങി. കണ്ണൂർ, തിരുവനന്തപുരം ജില്ലക്കാർക്കായി ലോ ഫ്ലോർ ബസുകളും തയാറാക്കിയിരുന്നു. ഹെൽപ്പ് ഡെസ്കുകളും സജ്ജമാക്കിയിരുന്നു.

സുഡാനിൽ നിന്നും കൊച്ചിയിലെത്തിയ സംഘം. (Photo: PIB)
സുഡാനിൽ നിന്നും കൊച്ചിയിലെത്തിയ സംഘം. (Photo: PIB)
സുഡാനിൽ നിന്നും കൊച്ചിയിലെത്തിയ സംഘം. (Photo: PIB)
സുഡാനിൽ നിന്നും കൊച്ചിയിലെത്തിയ സംഘം. (Photo: PIB)

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നേതൃത്വം നൽകുന്ന, സുഡാനിൽനിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ‘ഓപ്പറേഷൻ കാവേരി’ വിജയകരമായി പുരോഗമിക്കുകയാണെന്നു കേന്ദ്ര സർക്കാർ അറിയിച്ചു.

English Summary: Operation Kaveri: 184 Indians evacuated from Sudan arrive in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com