തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ ഭാര്യയ്ക്കുനേരെ അതിക്രമം; ഒരാൾ പിടിയിൽ
Mail This Article
തിരുവനന്തപുരം ∙ തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ സ്ത്രീയോടു മോശമായി പെരുമാറിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പബ്ലിക് ലൈബ്രറിയിലെ കന്റീൻ ജീവനക്കാരനായ ഉള്ളൂർ സ്വദേശി ജയ്സനാണ് പിടിയിലായത്. പാറ്റൂർ മൂലവിളാകത്താണ് സംഭവം നടന്നത്.
രാവിലെ പതിനൊന്നു മണിയോടെ റോഡിലൂടെ നടന്നു പോകുമ്പോഴാണ് സ്ത്രീക്കു നേരെ അതിക്രമമുണ്ടായത്. ബൈക്കിലെത്തിയ യുവാവ് മോശമായി പെരുമാറുകയായിരുന്നു. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുടെ ഭാര്യയാണ് അപമാനിക്കപ്പെട്ടത്. ഇവര്‍ ഭര്‍ത്താവിനെ വിവരം അറിയിച്ചതോടെ പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു.
പാറ്റൂര്‍ മൂലവിളാകത്ത് ഒന്നര മാസം മുന്‍പ് വീട്ടമ്മ ആക്രമിക്കപ്പെട്ടിരുന്നു. ആ കേസിലെ പ്രതിയെ പിടിക്കാനാവാതെ പൊലീസ് കുഴയുമ്പോഴാണ് അതേ സ്ഥലത്ത് വീണ്ടും സ്ത്രീക്കു നേരെ മോശം പെരുമാറ്റമുണ്ടാകുന്നത്.
English Summary: Woman attacked in Thiruvananthapuram