‘വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു’: പരാതിയുമായി യാത്രക്കാരൻ
Mail This Article
കണ്ണൂർ∙ വന്ദേഭാരത് എക്സ്പ്രസിൽ വിതരണം ചെയ്ത ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചുവെന്ന പരാതിയുമായി യാത്രക്കാരൻ രംഗത്ത്. വന്ദേഭാരതിൽ തിങ്കളാഴ്ച വിതരണം ചെയ്ത ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്നാണ് പരാതി. കണ്ണൂരിൽനിന്ന് കാസർകോട്ടേക്കു പോയ യാത്രക്കാരനാണ് പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചത്.
ഇ1 കംപാർട്മെന്റിലാണു പരാതിക്കാരൻ യാത്ര ചെയ്തിരുന്നത്. കണ്ണൂരിൽനിന്ന് കാസർകോട്ടേക്കായിരുന്നു യാത്ര. ട്രെയിനിൽനിന്നു ലഭിച്ച പൊറോട്ടയിൽനിന്നു പുഴുവിനെ ലഭിച്ചതായി യാത്രക്കാരൻ കാസർകോട് എത്തിയ ഉടൻ പരാതി നൽകുകയായിരുന്നു. പൊറോട്ടയിൽ പുഴുവിരിക്കുന്നതായി യാത്രക്കാരൻ കാണിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഈ യാത്രക്കാരൻ കാസർകോട് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ടിനു പരാതി നൽകി. തുടർ നടപടികൾക്കായി പരാതി പാലക്കാട് റെയിൽവേ ഡിവിഷന് കൈമാറി.
English Summary: Worms Found In Food Distributed In Vande Bharat Express, Says Passenger