പെൺകുട്ടിയെ വീട്ടിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു; 24കാരൻ പോക്സോ കേസിൽ അറസ്റ്റിൽ
Mail This Article
കരുനാഗപ്പള്ളി∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പാവുമ്പ ശ്യാംകുമാർ ഭവനിൽ ശശീന്ദ്ര ബാബുവിന്റെ മകൻ ശരത് (24) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഇയാൾ പ്രണയം നടിച്ച് വശീകരിക്കുകയും 2022 ഒക്ടോബറിൽ ഇയാളുടെ വീട്ടിലെത്തിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
പീഡനവിവരം പെൺകുട്ടി ആദ്യം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് മാനസികമായി തളർന്ന അവസ്ഥയിലായതോടെ മാതാപിതാക്കൾ കൗൺസിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത കരുനാഗപ്പള്ളി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐ നസറുദ്ദീൻ, എഎസ്എ ഷിബു, സിപിഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
English Summary: Youth Arrested In POCSO Case At Karunagappally