68 വയസുകാരനെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; അശ്വതി അച്ചു അറസ്റ്റിൽ
Mail This Article
×
തിരുവനന്തപുരം∙ ഹണിട്രാപ്പ് തട്ടിപ്പു കേസുകളിലെ പ്രതിയായ കൊല്ലം അഞ്ചൽ സ്വദേശി അശ്വതി അച്ചു അറസ്റ്റിൽ. തിരുവനന്തപുരം പൂവാറിൽ 68 വയസ്സുകാരനെ വിവാഹ വാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. പൂവാർ പൊലീസാണ് അഞ്ചലിലെ വീട്ടിൽനിന്ന് അശ്വതി അച്ചുവിനെ അറസ്റ്റ് ചെയ്തത്.
ഇതേ കേസിൽ അശ്വതി അച്ചുവിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കടമായി വാങ്ങിയ പണമാണെന്നും തിരികെ നൽകാമെന്നും അറിയിച്ചതിനെ തുടർന്ന് പൊലീസ് ഇവരെ വിട്ടയയ്ക്കുകയായിരുന്നു.
എന്നാൽ, അന്നു പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് പൂവാർ പൊലീസ് അറസ്റ്റ് നടപടികളിലേക്കു കടന്നത്. പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ അശ്വതി അച്ചു അറസ്റ്റിലാകുന്നത് ആദ്യമാണ്.
English Summary: Aswathi Achu Arrested In Cheating Case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.