വികസനത്തെപ്പറ്റി വാചാലനായി മുഖ്യമന്ത്രി; റോഡ് ക്യാമറ ആരോപണങ്ങളില്‍ മൗനം തുടരുന്നു
Mail This Article
തിരുവനന്തപുരം ∙ റോഡ് ക്യാമറ ഇടപാടിലെ ആരോപണങ്ങളിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമറ കരാറിൽ മുഖ്യമന്ത്രി സംശയ നിഴലിലാകുന്ന ആരോപണം ഉയർന്നിട്ടും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. തിരുവനന്തപുരം കിളിമാനൂരിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ വികസനത്തെപ്പറ്റി മുഖ്യമന്ത്രി വാചാലാനായെങ്കിലും റോഡ് ക്യാമറ വിഷയം പരാമർശിച്ചില്ല.
Read Also: 68 വയസുകാരനെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു; അശ്വതി അച്ചു അറസ്റ്റിൽ
എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട പൊതുയോഗത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവർക്ക് റോഡ് ക്യാമറ അഴിമതിയിൽ പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്. എന്നാൽ ഇതിനു മറുപടി നൽകാൻ മുഖ്യമന്ത്രി തയാറായില്ല. മറിച്ച് എൽഡിഎഫ് സർക്കാരിന്റെ വികസന നേട്ടങ്ങളും പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തെയും കുറിച്ച് വിശദമായി പറയുകയായിരുന്നു.
English Summary: Road Camera: Pinarayi Vijayan remains uncharacteristically silent