ADVERTISEMENT

തിരുവനന്തപുരം∙ കാസർകോട് പട്ടണത്തിൽനിന്ന് കിലോമീറ്ററുകൾ അകലെയുള്ള ബന്ദടുക്കയെന്ന ചെറുപട്ടണം. ബന്ദടുക്ക പൊലീസ് സ്റ്റേഷനിൽ പരിശോധനയ്ക്കായി എത്തിയതായിരുന്നു അന്നത്തെ നോർത്ത് സോൺ ഡിഐജിയും  പിന്നീട് ഡിജിപിയുമായി വിരമിച്ച ജേക്കബ് പുന്നൂസ് ഐപിഎസ്. പരേഡും സ്റ്റേഷൻ പരിശോധനകളും കഴിഞ്ഞ് എസ്ഐയുടെ മുറിയിൽ ചായകുടിച്ചു കൊണ്ടിരിക്കുമ്പോൾ വയർലസ് സെറ്റിലേക്ക് അടിയന്തര സന്ദേശമെത്തി. പ്രശസ്തമായ പാലക്കാട് കൽപ്പാത്തി ക്ഷേത്രത്തിലെ ഏഴു വിഗ്രഹങ്ങൾ മോഷണം പോയി. ഡിഎജിയെ എത്രയും വേഗം വിവരം അറിയിക്കണം. 

jacob-punnoose-kalpathy-theft-case1
ജേക്കബ് പുന്നൂസ് ഐപിഎസ് Image. Manorama

വിഗ്രഹം മോഷണം പോയവിവരം അറിഞ്ഞതോടെ നൂറു കണക്കിന് ആളുകൾ ക്ഷേത്രപരിസരത്ത് തടിച്ചുകൂടി. വിശ്വാസികൾക്ക് ചിന്തിക്കാൻ കഴിയാത്ത സംഭവമാണ് നടന്നിരിക്കുന്നത്. പാലക്കാട് ടൗൺ ജനങ്ങളാൽ ഇളകി മറിഞ്ഞു. രാഷ്ട്രീയ നേതാക്കൾ സംഭവ സ്ഥലത്തെത്തി. ഉത്സവം നടക്കാനിരിക്കേ, രഥോത്സവത്തിന് എഴുന്നെളിക്കുന്ന 7 അതിപുരാതന വിഗ്രഹങ്ങൾ മോഷണം പോയത് പ്രതിഷേധത്തിനിടയാക്കി. പൊലീസിന്റെകഴിവു കേടായി സംഭവം വ്യാഖ്യാനിക്കപ്പെട്ടു. മണിക്കൂറുകൾ സഞ്ചരിച്ച് ജേക്കബ് പുന്നൂസ് ക്ഷേത്ര പരിസരത്തെത്തുമ്പോൾ മൂവായിരത്തോളം ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു.

എങ്ങനെയും ഈ കേസ് തെളിയിച്ചേ പറ്റൂ എന്ന സാഹചര്യം. പാലക്കാട് എസ്പിയുമായും ഡിവൈഎസ്പിയുമായും ജേക്കബ് പുന്നൂസ് ചർച്ച നടത്തി. ഒരു കേസിൽ നൂറ് സാധ്യതകളുണ്ടാകും. കള്ളൻ തമിഴ്നാട്ടുകാരനാകാം നാട്ടുകാരനാകാം. വിഹ്രഹം ബസിലോ കാറിലോ ട്രെയിനിലോ കടത്തിയിരിക്കാം. തമിഴ്നാട്ടിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ കോയമ്പത്തൂർ പൊലീസിനെയും വിവരം അറിയിച്ചു. മോഷണം പൊലീസിന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെട്ടു. സംഭവത്തിന് രാഷ്ട്രീയമാനം വന്നതോടെ പൊലീസിൽ സമ്മർദം ഏറി. എന്നാൽ 36 മണിക്കൂറുകൊണ്ട് പൊലീസ് കേസ് തെളിയിച്ചു. ഏഴു വിഗ്രഹങ്ങളും കണ്ടെടുത്തു. എങ്ങനെയാണ് ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് മണിക്കൂറുകൾ കൊണ്ട് പൊലീസ് തെളിയിച്ചത്. ത്രസിപ്പിക്കുന്ന ആ കഥ കേൾക്കാം....

English Summary: Former DGP Jacob Punnoose narrates sensational Idol Theft case at Kalpathy Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com