ADVERTISEMENT

പാലക്കാട് ∙ അഴിമതി ആരോപണക്കുരുക്കിനു പിന്നാലെ റോഡ് ക്യാമറ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുമെന്ന് ആരോപണം. നിയമം ലംഘിക്കാത്ത വാഹനത്തിന് ഉദ്യോഗസ്ഥര്‍ നോട്ടിസ് അയയ്ക്കുകയാണെന്നാണു പരാതി. മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയുടെ പേരിലുള്ള പിഴ, പാലക്കാട് സ്വദേശി കെ.കെ.നിഷിലിന്റെ ഇരുചക്രവാഹന നമ്പരിലാണ് അടിച്ചുവന്നതാണു പുതിയ സംഭവം.

പാലക്കാട്ടെ ബാങ്കിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലിരുന്ന ബൈക്ക് മൂവാറ്റുപുഴയില്‍ പെട്ടി ഓട്ടോറിക്ഷയാകുകയായിരുന്നു. വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപ പിഴയടയ്‌ക്കാനാണ് നോട്ടീസ് ലഭിച്ചത്. തന്റെ വണ്ടി നമ്പറില്‍ മറ്റൊരു വാഹനത്തിന് പിഴ ചുമത്തിയതിന് എതിരായ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മുട്ടാത്ത വാതിലുകളില്ല. മോട്ടോർ വാഹനവകുപ്പിനെയും, പൊലീസിനെയും ഉൾപ്പെടെ സമീപിച്ചു. എന്നാൽ പെറ്റി മാറ്റികിട്ടുന്നതിനായി നടപടികളൊന്നുമുണ്ടായില്ലെന്ന് മാത്രം.

റോഡ് ക്യാമറ പദ്ധതി അഴിമതി ആരോപണക്കുരുക്കിലായെങ്കിലും നിയമലംഘകരെ കണ്ടെത്തി പിഴ ഇൗടാക്കുന്നത് മുൻനിശ്ചയിച്ചപോലെ മേയ് 20നു ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഇൗടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.

English Summary: Motor Vehicle sends fine to wrong vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com