എലത്തൂർ ട്രെയിൻ തീവയ്പ്: ഷാറൂഖ് സെയ്ഫിയുമായി എൻഐഎ തെളിവെടുപ്പ്
Mail This Article
കോഴിക്കോട്∙ എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തെളിവെടുപ്പ് നടത്തി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് കൊച്ചി എൻഐഎ സംഘം തെളിവെടുത്തു. ഷാറൂഖ് സെയ്ഫി ട്രെയിനിറങ്ങി വിശ്രമിച്ച നാലാം നമ്പർ പ്ലാറ്റ്ഫോമിലാണ് ആദ്യം എത്തിച്ചത്. സെയ്ഫി സ്‌റ്റ്ഷേനിൽനിന്നു പുറത്തേക്കിറങ്ങിയ വഴിയിലൂടെ സഞ്ചരിച്ചും തെളിവെടുത്തു.
ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയ പമ്പിലുമെത്തിച്ചും തെളിവെടുക്കും. എൻഐഎയുടെ കസ്റ്റഡിയിൽ കിട്ടിയ ശേഷമുള്ള ആദ്യ തെളിവെടുപ്പാണ് ഷൊർണൂരിലേത്. റെയിൽവേ സ്റ്റേഷനിൽ സെയ്ഫിക്ക് സഹായം നൽകിയവരുടെ വിവരം ഉൾപ്പെടെ എൻഐഎ സംഘം ശേഖരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഷാറൂഖ് സെയ്ഫിയെ എലത്തൂരിലും കണ്ണൂരിലുമെത്തിച്ച് തെളിവെടുക്കും.
English Summary: Kozhikode Train Fire: NIA Evidence Collection