ADVERTISEMENT

തിരുവനന്തപുരം ∙ ‘ദ് കേരള സ്റ്റോറി’ സിനിമ തടയണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് പരാതി നൽകി മുസ്‌ലിം ലീഗ്. സിനിമയുടെ നിർമാതാവ് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുവെന്നാണ് പരാതി. മുസ്‌ലിംകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ യഥാർഥ സംഭവമായി സിനിമയിൽ കാണിക്കുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Read Also: അവധി നല്‍കിയില്ല; ബാങ്ക് മാനേജരെ പെട്രോളൊഴിച്ച് തീ കൊളുത്തി

നേരത്തെ സിനിമയുടെ ടീസറിനും ട്രെയിലറിനുമെതിരെ ലീഗ് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു.  ഇതൊരു സാങ്കൽപിക കഥയാണെന്ന് സിനിമ തുടങ്ങുംമുൻപ് എഴുതിക്കാണിക്കുമെന്ന് നിർമാതാവ് കോടതിക്ക് ഉറപ്പ് നൽകിയതോടെ പ്രദർശനാനുമതി അനുവദിച്ചു. എന്നാൽ ചിത്രത്തിൽ സാങ്കൽപികം എന്ന് കാണിക്കുന്നുണ്ടെങ്കിലും യഥാർഥ സംഭവം എന്ന നിലയ്ക്കാണ് മുസ്‌ലിംകൾക്കെതിരെ കാണിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും സംവിധായകൻ, നിർമാതാവ്, അണിയറപ്രവർത്തകർ എന്നിവർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നുമാണ് ലീഗിന്റെ ആവശ്യം.

English Summary: Muslim League complaint against Kerala Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com