ADVERTISEMENT

മലപ്പുറം∙ താനൂർ‌ ബോട്ട് ദുരന്തം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. താനൂർ ഡിവൈഎസ്പി കെ.വി ബെന്നിയാണ് അന്വേഷണ സംഘത്തലവൻ. 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. താനൂര്‍ എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്, തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രമോദ്, മലപ്പുറം എഎസ്ഐ ജയപ്രകാശ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്. മലപ്പുറം എസ്പി അന്വേഷണത്തിനു മേൽനോട്ടം വഹിക്കും.

അതേസമയം, അപകടത്തില്‍പെട്ട ബോട്ട് ഫൊറന്‍സിക് സംഘം പരിശോധിച്ചു. ഇന്നു പ്രത്യേക മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്. 

നേരത്തെ താനൂർ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ചികിത്സയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കുമെന്നും അറിയിച്ചിരുന്നു.

English Summary: Special police team to investigate Tanur accident; DySP KV Benny is the team leader 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com