താനൂർ ബോട്ടപകടം: ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ അറസ്റ്റിൽ
Mail This Article
മലപ്പുറം∙ താനൂരിൽ വിനോദയാത്ര ബോട്ട് മറിഞ്ഞ് 22 പേർ മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറിസ്റ്റിൽ. ബോട്ട് ഓടിച്ച സ്രാങ്ക് ദിനേശൻ ആണ് അറസ്റ്റിലായത്. ഇതോടെ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
മുഖ്യപ്രതിയായ ബോട്ടുടമ നാസർ, ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സഹോദരൻ താനൂർ സ്വദേശി സലാം (53), മറ്റൊരു സഹോദരന്റെ മകൻ വാഹിദ് (27), നാസറിന്റെ സുഹൃത്ത് മുഹമ്മദ് ഷാഫി (37) എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് അപകടം നടന്നതിനു പിന്നാലെ നീന്തി കരയ്ക്കു കയറിൽ ദിനേശൻ പിന്നീട് ഒളിവിൽ പോകുകകയായിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ നാസറിനെ കനത്ത സുരക്ഷയിൽ ഇന്നലെ വൈകിട്ട് 5.30ന് പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിനെത്തുടർന്ന് തിരൂർ സബ് ജയിലിലേക്കു മാറ്റി. ഒളിവിൽ പോയ മറ്റൊരു ജീവനക്കാരനു വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. താവളം തിരിച്ചറിഞ്ഞതായാണു സൂചന.
English Summary: Tanur Boat Accident: Boat driver arrested