ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവയ്ക്കും. തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ച അദ്ദേഹം പാര്‍ട്ടി ഉടച്ചുവാര്‍ത്ത് ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുവരുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനിറങ്ങിയിട്ടും ശക്തികേന്ദ്രങ്ങളിലടക്കം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ബെംഗളുരു നഗരത്തിലും തീരദേശ കര്‍ണാടകയിലും മാത്രമാണ് ബിജെപിക്ക് ആധിപത്യം തുടരാനായത്. 

കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച കോണ്‍ഗ്രസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് എല്ലാ ആശംസകളും നേരുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. കര്‍ണാടകയ്ക്കുവേണ്ടി കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കർണാടകയിലെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യം ഉയരുന്നുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറുമാണ് മുഖ്യമന്ത്രിപദ ചർച്ചകളിൽ മുൻ‌നിരയിൽ നിൽക്കുന്നത്. മുതിർന്ന നേതാവെന്ന നിലയിൽ സിദ്ധരാമയ്യക്ക് അവസരം ലഭിക്കുമെന്നാണ് സൂചന. ഡി.കെ.ശിവകുമാറിന് ഉപമുഖ്യമന്ത്രി പദമോ ആഭ്യന്തരം പോലുള്ള മികച്ച വകുപ്പുകളോ ലഭിച്ചേക്കും.

English Summary: Basavaraj Bomme will resign as Chief Minister of Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com