‘മോദിയുടെ നെഗറ്റീവ് പ്രചാരണം ഫലം കണ്ടില്ല; കോൺഗ്രസ് സർക്കാർ രൂപീകരിക്കും’
Mail This Article
ബെംഗളൂരു ∙ കര്‍ണാടകയില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നു കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽത്തന്നെ ലീഡ് നേടിയതോടെയാണു കോൺഗ്രസിന്റെ പ്രതികരണം. ‘‘വൻ ഭൂരിപക്ഷത്തോടെ ഞങ്ങൾ സർക്കാർ രൂപീകരിക്കും. അതേപ്പറ്റി സംശയം വേണ്ട. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഭജനപരവും നെഗറ്റീവുമായ പ്രചാരണം ഫലം കണ്ടില്ല’’– കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
സംസ്ഥാനത്ത് 5 മേഖലയില്‍ ലീഡ് നിലനിര്‍ത്തിയാണ് കോൺഗ്രസിന്റെ മുന്നേറ്റം. രാവിലെ 9 മണിയോടെയുള്ള ലീഡ് നില അനുസരിച്ച് കോൺഗ്രസ് കേവല ഭൂരിപക്ഷത്തിലേക്കെത്തി. ബെംഗളൂരു അര്‍ബന്‍ മേഖലയില്‍ 19 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലാണ്. മധ്യകര്‍ണാടക, ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക എന്നിവിടങ്ങളിലും പാർട്ടി ലീഡ് ചെയ്യുകയാണ്. ബിജെപിക്കു പ്രതീക്ഷിച്ച മുന്നേറ്റം നേടാനായില്ല.
English Summary: Karnataka Election Result 2023: Congress takes dominant lead in early trends