നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് അന്തരിച്ചു
Mail This Article
×
കൊച്ചി∙ നടനും നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മാതാവ് ഏലമ്മ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ നടക്കും.
Read also: സന്ദീപിന് മാനസിക പ്രശന്ങ്ങളില്ല; ‘ആശുപത്രിയിലുള്ളവരുടെ സംസാരം ഇഷ്ടപ്പെട്ടില്ല, ലക്ഷ്യംവച്ചത് പുരുഷഡോക്ടറെ
മലയാളത്തിലെ മുൻനിര സിനിമ നിർമാതാക്കളിൽ ഒരാളാണ് ആന്റണി പെരുമ്പാവൂർ. നടൻ മോഹൻലാലിന്റെ സാരഥിയായിരുന്ന ഇദ്ദേഹം 2000ലാണ് ആശിർവാദ് സിനിമാസ് എന്ന നിർമാണ കമ്പനി ആരംഭിക്കുന്നത്. നരസിംഹമായിരുന്നു ഈ ബാനറിൽ നിർമിച്ച ആദ്യ സിനിമ. എലോൺ ആണ് ആശീർവാദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം.
English Summary: Film Producer Antony Perumbavoor's mother passed away
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.