ADVERTISEMENT

ന്യൂഡൽഹി ∙ വീണ്ടും കടൽക്കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവിക സേന. മിസൈൽ പ്രതിരോധ പടക്കപ്പലായ ഐഎൻഎസ് മോർമുഗാവിൽനിന്ന് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിക്ഷേപിച്ചു. ആദ്യ പരീക്ഷണംതന്നെ വിജയകരമാണെന്നു നാവിക സേനാ അധികൃതർ അറിയിച്ചു. 

നാവികസേന ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറാണ് മോർമുഗാവ്. പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്‍റെ ഭാഗമായ കപ്പലും ആയുധങ്ങളും ഇന്ത്യൻ നിർമിതമാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഉദാഹരണമാണിതെന്നും നാവികസേന അറിയിച്ചു. മിസൈൽ പരീക്ഷണം നടത്തിയ സ്ഥലം നാവിക സേന വെളിപ്പെടുത്തിയിട്ടില്ല. 

English Summary :BrahMos supersonic missile firing from INS Mormugao hits 'bull's eye.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com