കർണാടക ഡിജിപി പ്രവീൺ സൂദ് പുതിയ സിബിഐ ഡയറക്ടർ
Mail This Article
ന്യൂഡൽഹി∙ സിബിഐ മേധാവിയായി കർണാടക ഡിജിപി പ്രവീൺ സൂദിനെ നിയോഗിച്ചു. നിലവിലെ സിബിഐ ഡയറക്ടർ സുബോധ് കുമാർ ജയ്‌സ്വാളിന്‍റെ കാലാവധി മേയ് 25ന് അവസാനിക്കുന്ന സാഹചര്യത്തിലാണു പുതിയ നിയമനം. ഇന്നു ചേർന്ന.പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് സിബിഐ ഡയറക്ടറെ തിരഞ്ഞെടുത്തത്. രണ്ട് വർഷമാണു കാലാവധി.
1986 ബാച്ചുകാരനായ കർണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണു പ്രവീൺ സൂദ്. ബസവരാജ് ബൊമ്മെ സർക്കാരിനെ വഴിവിട്ട് സംരക്ഷിക്കുന്നതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ ആരോപിച്ച ഉദ്യോഗസ്ഥനാണ് പ്രവീൺ സൂദ്. കോൺഗ്രസ് നേതാക്കളെ കേസിൽ കുടുക്കുന്ന സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസെടുക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടിരുന്നു. പ്രവീൺ സൂദിനെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് നേരത്തെ രംഗത്ത് വന്നിരുന്നു. കോൺഗ്രസ് എതിർപ്പ് മറികടന്നാണ് നിയമനം.
English Summary: Shortlisted for the post of CBI Director; Chance for Praveen Sood