ADVERTISEMENT

ആലപ്പുഴ∙ ജോയ് വർഗീസ് ഫൗണ്ടേഷന്റെ 2023 ലെ മാധ്യമ പുരസ്കാരത്തിന് ‘മലയാള മനോരമ’ പത്തനംതിട്ട അസിസ്റ്റന്റ് എഡിറ്റർ വർഗീസ് സി. തോമസ് അർഹനായി. പച്ചയായ പാട്ടിന് 30 വയസ്സ്, തീവെയിലിലും കുടപിടിച്ചൊരാൾ എന്നീ ഫീച്ചറുകളുടെ മികവ് പരിഗണിച്ചാണ് പുരസ്‌ക്കാരം.

15,001 രൂപയുടെ ക്യാഷ് അവാർഡും ഉപഹാരവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം മേയ് 19ന് ആലപ്പുഴയിൽ സമ്മാനിക്കുമെന്ന് ചെയർമാൻ ടോമി പുലിക്കാട്ടിൽ, ജനറൽ സെക്രട്ടറി കെ. ശ്യാമപ്രസാദ് എന്നിവർ അറിയിച്ചു. അന്ന് വൈകിട്ട് 3.30ന് ചടയംമുറി ഹാളിൽ ചേരുന്ന ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന കൃഷിമന്ത്രി പി.പ്രസാദ് പുരസ്കാരം സമ്മാനിക്കും. 

English Summary: Varghese C Thomas, selected for Joy Varghese Media Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com