ADVERTISEMENT

ബെംഗളൂരു ∙ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ മന്ത്രിസഭയില്‍ സ്വന്തക്കാരെ തിരുകികയറ്റാന്‍ സമ്മര്‍ദങ്ങളുമായി മത, സാമുദായിക സംഘടനകള്‍. വൊക്കലിംഗ സമുദായം ഡി.കെ.ശിവകുമാറിനു വേണ്ടി നിലകൊള്ളുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം മു‌സ്‌ലിംകള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് വഖഫ് ബോര്‍ഡും രംഗത്തുണ്ട്. 

വൊക്കലിംഗരുടെ ആത്മീയ കേന്ദ്രമായ മണ്ട്യയിലെ ആദിചുനഞ്ചംഗിരി മഠാധിപതി നിര്‍മലാന്ദ സ്വാമിയാണു പരസ്യമായി ആവശ്യം ഉന്നയിച്ചത്. 24 സമുദായ അംഗങ്ങള്‍ എംഎല്‍എമാരാണെന്നും കോണ്‍ഗ്രസിന് ഇത്രയും വലിയ വിജയം നേടിത്തന്നതു ഡി.കെ.ശിവകുമാറിന്റെ നേതൃത്വത്തിലാണെന്ന കാര്യവും സ്വാമി ഓര്‍മിപ്പിച്ചു. 

അതേസമയം 72 മണ്ഡലങ്ങളിലെ വിജയത്തിന് കാരണമായത് മു‌സ്‌ലിം വോട്ടുകളുടെ ഏകീകരണമാണന്നും ഇത്തവണ ഉപമുഖ്യമന്ത്രി സ്ഥാനമെങ്കിലും സമുദായ അംഗങ്ങള്‍ക്ക് നല്‍കണമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാനും സുന്നി ഉലമ ബോര്‍ഡ് അംഗമായ ശാഫി സഅദി പറഞ്ഞു. എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അഞ്ച് മു‌സ്‌ലിം മന്ത്രിമാരുണ്ടായിരുന്നതാണു ശാഫി സഅദി ചൂണ്ടികാണിക്കുന്നത്. ബിജെപി പിന്തുണയോടെ വഖഫ് ബോര്‍ഡ് ചെയര്‍മാനായ ആളാണ് ശാഫി സഅദി. 

English Summary: On Muslim deputy CM demand in Karnataka, Congress's ‘backed by BJP’ counter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com