പി.കെ.രാഗേഷിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി
Mail This Article
കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ കൗൺസിലർ പി.കെ.രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണു നടപടി. കോൺഗ്രസിന്റെ പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും പിരിച്ചുവിട്ടു.
പി.കെ.രാഗേഷിനെ കൂടാതെ ചേറ്റൂര്‍ രാഗേഷ്, എം.കെ,അഖില്‍, പി.കെ.രഞ്ജിത്ത്, പി.കെ.സൂരജ്, കെ.പി.രതീപന്‍, എം.വി.പ്രദീപ് കുമാര്‍ എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ പുറത്താക്കിയത്. കെ.പി.അനിത, കെ.പി.ചന്ദ്രന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്തതായും ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് അറിയിച്ചു. പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റയുടെ താൽകാലിക ചുമതല കെപിപിസി അംഗം രാജീവൻ എളയാവൂരിന് നൽകി.
ഇന്നലെ നടന്ന പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ േകാൺഗ്രസിന്റെ ഔദ്യോഗിക പാനലിനെ തോൽപിച്ച് വിമത വിഭാഗം ഭരണം പിടിച്ചിരുന്നു. ഇതിനു നേതൃത്വം നൽകിയത് പി.കെ.രാഗേഷും ഒപ്പം ഇപ്പോൾ നടപടി നേരിട്ടവരുമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.
English Summary: PK Ragesh expelled from Congress