കേരള സ്റ്റോറി: ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി
Mail This Article
×
ന്യൂഡൽഹി ∙ ‘ദ് കേരള സ്റ്റോറി’യുടെ പ്രദർശനം തടയണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. മാധ്യമപ്രവർത്തകൻ ഖുർബാൻ അലിയാണ് ഹർജി നൽകിയത്.
സിനിമ പ്രദർശനത്തിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചിട്ടില്ലെന്ന് അഭിഭാഷകൻ കപിൽ സിബൽ അറിയിച്ചപ്പോഴാണ് ഹർജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചത്. എന്നാൽ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റുകയായിരുന്നു. അതേസമയം, കേരള സ്റ്റോറി നിരോധിച്ച തമിഴ്നാട്, ബംഗാൾ സർക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചിരുന്നു. മേയ് 5നാണ് ചിത്രം റിലീസ് ചെയ്തത്.
English Summary: Supreme court on The Kerala story movie
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.