ADVERTISEMENT

ന്യൂഡൽഹി∙ സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് മുൻകൂർ ജാമ്യം. അസം പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യം ഗുവാഹത്തി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി ശ്രീനിവാസ് സഹകരിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

എഫ്ഐആർ ഫയൽ ചെയ്യുന്നതിന് ഏകദേശം രണ്ടു മാസത്തെ കാലതാമസം കണക്കിലെടുക്കുമ്പോൾ ഹർജിക്കാരന് ഇടക്കാല സംരക്ഷണത്തിന് അർഹതയുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി. ശ്രീനിവാസനെതിരെ സഹപ്രവർത്തക പരാതി നൽകുന്നതിനുമുൻപ് ട്വീറ്റുകളിലും മീഡിയയ്ക്ക് അനുവദിച്ച അഭിമുഖങ്ങളിലും ലൈംഗികാതിക്രമത്തെ സംബന്ധിച്ച ആരോപണങ്ങൾ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

∙ പരാതി നൽകിയത് അസമിലെ വനിതാ നേതാവ്

ബി.വി.ശ്രീനിവാസിനെതിരെ വനിതാ നേതാവ് അസമിലെ ദിസ്പുർ പൊലീസ് സ്റ്റേഷനിൽ ഏപ്രിലിൽ പരാതി നൽകിയിരുന്നു. ബി.വി.ശ്രീനിവാസ് ആറ് മാസമായി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയായിരുന്നെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളോടു പരാതിപ്പെട്ടാൽ, പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചിരുന്നു. പരാതി നൽകിയതിനു പിന്നാലെ ഇവരെ പാർട്ടിയിൽനിന്ന് ആറു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.

English Summary: SC grants interim protection from arrest to Youth Cong chief in harassment case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com