ADVERTISEMENT

കാഞ്ഞങ്ങാട് ∙ പട്ടാപ്പകൽ കാഞ്ഞങ്ങാട് നഗര മധ്യത്തിൽ യുവതിക്കു നേരെ നഗ്‌നതാ പ്രദർശനം. സംഭവവുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരനായ പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അർഷാദ് (31) അറസ്റ്റിലായി. നഴ്സായ യുവതി നടന്നുപോകുമ്പോൾ ഇയാൾ നഗ്‌നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. മുൻപും സമാനമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് അർഷാദെന്നാണ് വിവരം. ഇയാൾ പോക്സോ കേസിലും പ്രതിയാണ്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി കോട്ടച്ചേരിയിൽ ബസ് ഇറങ്ങിയ ശേഷം നടന്നുപോകുകയായിരുന്നു. പഴക്കച്ചവടക്കാരനായ അർഷാദ് തന്റെ വണ്ടിയുടെ ഡോര്‍ തുറന്നു യുവതിയുടെ നേരെ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു. പിക്കപ്പ് വണ്ടിയിലാണ് ഇയാള്‍ പഴക്കച്ചവടം നടത്തുന്നത്. ഈ വണ്ടിയില്‍ നിന്നിറങ്ങിയാണ് ഇയാള്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഉടന്‍ തന്നെ ഇയാള്‍ വണ്ടിയുമായി ഇവിടെ നിന്നു കടന്നുകളയുകയും ചെയ്തു. യുവതി അര്‍ഷാദിന്റെ വണ്ടിയുടെ നമ്പര്‍ കുറിച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നഗരത്തിലെ മറ്റൊരു ഭാഗത്തു നിന്നു അര്‍ഷാദിനെ പിടികൂടുകയായിരുന്നു. സമാനമായ മറ്റൊരു കേസിലും ഇയാള്‍ പ്രതിയാണ്. സ്കൂള്‍ കുട്ടിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയതിനായിരുന്നു നേരത്തെ പോക്സോ വകുപ്പ് ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ജാമ്യം നേടി ഇറങ്ങിയ പ്രതി നഗരത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്നു. ഇതിനിടയിലാണ് വീണ്ടും നഗ്നതാ പ്രദര്‍ശനം നടത്തി അറസ്റ്റിലായത്.

English Summary: Police arrests man for 'flashing' woman at Kanhangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com