ADVERTISEMENT

കൊച്ചി ∙ നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പൂട്ടാന്‍ അരയുംതലയും മുറുക്കി പൊലീസ് രംഗത്തിറങ്ങും. നിയമം പാലിക്കാത്തവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ വ്യക്തമാക്കി. മൂന്നു മാസത്തിനിടെ മാലിന്യം വലിച്ചെറിഞ്ഞവരില്‍നിന്ന് 28 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.

മാലിന്യം തള്ളുന്നവരെ തേടി സ്ക്വാഡും പൊലീസും രംഗത്തിറങ്ങിയത് മാര്‍ച്ച് മുതലാണ്. മൂന്ന് മാസം പിന്നിടുമ്പോള്‍ റജിസ്റ്റര്‍ ചെയ്തത് 528 കേസുകള്‍. ലോറികളടക്കം 51 വാഹനങ്ങളും പിടിച്ചെടുത്തു. ലക്ഷങ്ങള്‍ പിഴയിനത്തില്‍ കോര്‍പറേഷന്‍ പോക്കറ്റിലുമാക്കി. എന്നിട്ടും നഗരം വൃത്തിയായില്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

English Summary: No end to public dumping of waste in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com