ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ പ്രണാമം അർപ്പിച്ച് രാജ്യം. 1991 മേയ് 21ന് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിൽ കാല്ലപ്പെട്ട രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാക്കളും പ്രണാമം അർപ്പിച്ചു. 1984 മുതൽ 1989 വരെ ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി.

രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തിൽ പ്രണാമം അർപ്പിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. രാജീവ് ഗാന്ധിയുടെ മകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി ട്വിറ്ററിൽ ഹൃദ്യമായ വിഡിയോ പങ്കുവച്ചു. വിഡിയോയ്ക്കൊപ്പം ‘‘പപ്പാ, നിങ്ങൾ എന്നോടൊപ്പമുണ്ട്, ഒരു പ്രചോദനമായി, എന്റെ ഓർമകളിൽ, എപ്പോഴും’’– എന്നും അദ്ദേഹം കുറിച്ചു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം രാജീവ് ഗാന്ധിയുടെ സമാധിസ്ഥലമായ വീർഭൂമിയിലെത്തി രാഹുലും പുഷ്പാഞ്ജലി അർപ്പിച്ചു.

രാജീവ് ഗാന്ധിയെ ‘ഇന്ത്യയുടെ മഹത്തായ പുത്രൻ’ എന്ന് വിശേഷിപ്പിച്ച ഖർഗെ, വോട്ടിങ്, പഞ്ചായത്തിരാജ്, ടെലികോം, ഐടി തുടങ്ങിയ നടപടികളിലൂടെ അദ്ദേഹം ഇന്ത്യയെ രൂപാന്തരപ്പെടുത്തിയെന്ന് ട്വീറ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, കോൺഗ്രസ് എംപി മനീഷ് തിവാരി തുടങ്ങിയവരും പ്രണാമം അർപ്പിച്ചു.

തിരുവനന്തപുരം കെപിസിസി ഓഫിസിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങില്‍ പ്രതിജ്ഞ എടുക്കുന്ന നേതാക്കൾ. ചിത്രം: ശ്രീലക്ഷ്മി ∙ മനോരമ
തിരുവനന്തപുരം കെപിസിസി ഓഫിസിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങില്‍ പ്രതിജ്ഞ എടുക്കുന്ന നേതാക്കൾ. ചിത്രം: ശ്രീലക്ഷ്മി ∙ മനോരമ

English Summary: Tributes pour in for Rajiv Gandhi on his death anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com