ADVERTISEMENT

ബെംഗളുരു∙ നിയമസഭാ സമ്മേളനം ചേരുന്നതിനു തൊട്ടുമുൻപ് കർണാടക വിധാൻ സഭയ്ക്ക് മുന്നിൽ ഗോമൂത്രം തളിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ശുദ്ധീകരണം. തിങ്കളാഴ്ച രാവിലെ പുതിയ സർക്കാരിന്റെ ആദ്യസമ്മേളനം ചേരുന്നതിനു മുൻപായിരുന്നു സംഭവം.

പൂജാരിയുമായെത്തി പൂജകൾ നടത്തിയതിനു ശേഷമാണ് ഒരു സംഘം ആളുകൾ ഗോമൂത്രം തളിച്ചത്. ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാൻ സഭയ്‌ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോൺഗ്രസ് പ്രവർത്തകർ അവകാശപ്പെട്ടു.

അതേസമയം, കർണാടകത്തിൽ സ്‌പീക്കർ തിരഞ്ഞെടുപ്പ് ഈ മാസം 24ന് നടക്കും. കോൺഗ്രസിൽ നിന്ന് ടി.ബി. ജയചന്ദ്ര, എച്ച്.കെ.പാട്ടീൽ എന്നിവർക്കാണ് സാധ്യത.

English Summary: Congress workers sprinkled cow urine outside the Karnataka Assembly building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com