ADVERTISEMENT

തിരുവനന്തപുരം∙ കേരള നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിനിടെ മലയാളികളുടെ വിദ്യാഭ്യാസത്തെയും അധ്വാനശീലത്തെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. കേരള ലെജിസ്‌ലേച്ചർ ഇന്റർനാഷനൽ ബുക്ക് ഫെസ്റ്റിവൽ-2023 ന്റെ സുവനീറും ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.

അതേസമയം, ഗവർണർ വേദിയിലിരിക്കെ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ പരോക്ഷ വിമർശനമുന്നയിച്ചു. നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം കിട്ടാത്തത് വിസ്മരിക്കാനാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. 

English Summary: Vice President Jagdeep Dhankhar inaugurated  Silver Jubilee Celebrations of Kerala Assembly Building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com