പാർലമെന്റ് ജനാധിപത്യ ക്ഷേത്രം, പ്രതിപക്ഷം പുനരാലോചിക്കണം: നിർമല
Mail This Article
ചെന്നൈ∙ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനചടങ്ങ് ബഹിഷ്കരിക്കാനുള്ള നീക്കം നിങ്ങൾ പുനരാലോചിക്കണമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ.'ഞാൻ പ്രതിപക്ഷത്തോട് അപേക്ഷിക്കുന്നു,പാർലമെൻറ് നമ്മുടെ ജനാധിപത്യത്തിന്റെ ക്ഷേത്രമാണ്. അവിടെ, അതിന്റെ പടികളിൽ വണങ്ങിയിട്ടാണ് നമ്മുടെ പ്രധാനമന്ത്രി പാർലമെന്റിലേക്കെത്തിയത്. പുതിയ പാർലമെന്റ് മന്ദിരം നമ്മുടെ അഭിമാനനിമിഷമാണ്. ഇവിടെ രാഷ്ട്രീയം മറന്ന് നമുക്കൊരുമിച്ച് നിൽക്കാം.'-നിർമലാ സീതാരാമൻ പറഞ്ഞു. ചെന്നൈയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
പുതിയ പാർലമെന്റ് മന്ദിരം അടുത്ത 200 വർഷത്തേക്ക് നമ്മുടെ രാജ്യത്തിന്റെ പ്രതീകമാണ്. ഇതിൽ രാഷ്ട്രീയം കൊണ്ട് ഒന്നും നേടാനില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് 19 പ്രതിപക്ഷ കക്ഷികളാണ് ചടങ്ങ് ബഹിഷ്‌കരിക്കുക. സംയുക്ത പ്രസ്‌താവനയിലൂടെയാണ് 19 കക്ഷികൾ ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്.
English Summary: Union Finance Minister Nirmala Sitharaman requested oppostion on their decision to boycott the New Parliament Building Inaguration ceremony