ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രീയത്തിന് ഒരു പരിധിയുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ‘‘ഒരു വിഭാഗത്തിന് എല്ലാ കാര്യങ്ങളിലും വിവാദം സൃഷ്ടിക്കാനാണ് താൽപര്യം. പലതിലും രാഷ്ട്രീയം കാണുന്നതിൽ ഒരു പരിധിയുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിയിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട ചടങ്ങാണിത്. ജനാധിപത്യത്തിന്റെ ആഘോഷമാണിത്. അത് എല്ലാവരും ഉൾക്കൊള്ളണം’’– പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനത്തിനെതിരെ എസ്.ജയശങ്കർ പറഞ്ഞു. ഗുജറാത്തിൽ രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. 

പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 25 രാഷ്ട്രീയ കക്ഷികൾ ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. എന്നാൽ 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽനിന്നു രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരണം.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഇത്തരം ഹർജികൾ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു കോടതി നടപടി. 

English Summary: Should be a limit to politcs says S Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com