ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടര്‍ശേഷി കൂട്ടി തട്ടിപ്പ്; ഷോറൂമുകളില്‍ പരിശോധന
Mail This Article
കൊച്ചി ∙ ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടര്‍ ശേഷി കൂട്ടി തട്ടിപ്പ്. 250 വാട്സ് ശേഷിയുള്ള വാഹനങ്ങള്‍ക്ക് ശേഷി കൂട്ടി നല്‍കുന്നുവെന്നാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഷോറൂമുകളില്‍ ഗതാഗത കമ്മിഷണര്‍ എസ്.ശ്രീജിത് പരിശോധന നടത്തി. ഇത്തരത്തില്‍ വലിയതോതിൽ നിയമലംഘനം നടക്കുന്നുവെന്ന് പരിശോധനയ്ക്കുശേഷം ഗതാഗത കമ്മിഷണര്‍ പറഞ്ഞു.
സാധാരണ വാഹനങ്ങൾക്ക് വേണ്ട വേഗത്തിന്റെ ഇരട്ടി വേഗത്തിൽ ഇലക്ട്രിക് വാഹനങ്ങൾ സഞ്ചരിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ മോട്ടർ വാഹന വകുപ്പ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പല ഷോറൂമുകളിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ പരിശോധിച്ചു.
ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത കമ്മിഷണർ പരിശോധന നടത്തിയത്. പരിശോധനയിൽ, വാഹനങ്ങളിൽ ക്രമീകരണങ്ങൾ നടത്തിയതായി കണ്ടെത്തി. ക്രമീകരണങ്ങൾ നടത്തിയ 12 ഷോറൂമുകൾ അടച്ചുപൂട്ടാൻ ഗതാഗത കമ്മിഷണർ നിർദേശം നൽകി.
English Summary: Transport Commissioner Raid at Electric Scooter Showrooms