ADVERTISEMENT

തിരുവനന്തപുരം ∙ ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതും ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.

Read also: ബെംഗളുരു–മൈസുരു എക്സ്പ്രസ്‌വേയില്‍ ബൈക്കപകടം; 2 മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു

തമിഴ്നാട്ടിലെ സന്ന്യാസിമാർ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ നെഹ്റുവിന് കൊടുത്ത ചെങ്കോൽ മോദി സ്ഥാപിച്ചതിനെ കോൺഗ്രസ് എതിർക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ്. പുതിയ പാർലമെന്റ് പൂർണമായും ഇന്ത്യൻ നിർമിതമാണെന്നത് ഭാരതീയർക്ക് അഭിമാനിക്കാവുന്നതാണ്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള രാജ്യത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്നതും ആധുനികത വിളങ്ങുന്നതുമാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

English Summary: K Surendran on New parliament inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com