ADVERTISEMENT

കോഴിക്കോട്∙ എല്‍ജെഡിയുടെ ലയന നീക്കം മുളയിലേ നുള്ളി ആര്‍ജെഡി സംസ്ഥാന ഘടകം. സാങ്കേതികമായി നിലവിലില്ലാത്ത പാര്‍ട്ടിയാണ് എല്‍ജെഡിയെന്നും പണ്ടേ അവര്‍ ആര്‍ജെഡിയില്‍ ലയിച്ചതാണെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് ജോണ്‍ ജോണ്‍ പറഞ്ഞു. 

സംസ്ഥാന ഘടകം അറിയാതെ ബിഹാർ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജ്വസി യാദവിനെ നേരിട്ട് കണ്ട് അനൗദ്യോഗിക ലയന ചര്‍ച്ചയ്ക്ക് എല്‍ജെഡി തുടക്കമിട്ടതും ആര്‍ജെഡിക്ക് പിടിച്ചിട്ടില്ല. ഇല്ലാത്ത പാര്‍ട്ടിയുടെ പേര് പറഞ്ഞ് വഞ്ചിക്കുകയാണ് എം.വി.ശ്രേയാംസ്കുമാറും കൂട്ടരുമെന്നും ആര്‍ജെഡി സംസ്ഥാന ഘടകം കുറ്റപ്പെടുത്തുന്നു. എല്‍ജെഡിയുടെ ഏക എംഎല്‍എ കെ.പി.മോഹനന്‍ നിലവില്‍ ആര്‍ജെഡി എംഎല്‍എ ആണെന്നും ആര്‍ജെഡി സംസ്ഥാന ഘടകം അവകാശപ്പെടുന്നു.

അതേസമയം, ലയനത്തിന് ഉള്ളില്‍ എതിര്‍പ്പ് ആണെങ്കിലും പരസ്യമായി എല്‍ജെഡിക്ക് സ്വാഗതമോതുന്നുണ്ട് ആര്‍ജെഡി സംസ്ഥാന ഘടകം. പക്ഷേ, വ്യവസ്ഥ അംഗീകരിക്കുമെങ്കില്‍ മാത്രം. എം.പി.വീരേന്ദ്രകുമാറിന്‍റെ ചരമവാര്‍ഷികത്തിന് തേജസ്വി യാദവിനെ എല്‍ജെഡി എത്തിച്ചത് ലയനനീക്കം സജീവമാക്കാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ജെഡിഎസുമായുള്ള ലയനം വേണ്ടന്ന ധാരണയില്‍ ഉറച്ചുനില്‍ക്കുകയാണ് എല്‍ജെഡി.

Content Highlight: LJD move to merge with RJD 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com