ബ്രഹ്മപുരത്തെ ബയോമൈനിങ്ങിൽനിന്നു സോണ്ടയെ ഒഴിവാക്കി കൊച്ചി കോർപറേഷൻ
Mail This Article
×
കൊച്ചി∙ ബ്രഹ്മപുരത്തെ ബയോമൈനിങ്ങിൽ നിന്നു സോണ്ട ഇൻഫ്രാടെക്കിനെ ഒഴിവാക്കി. മേയർ എം.അനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന കൊച്ചി കോർപറേഷൻ കൗൺസിൽ യോഗത്തിലാണു തീരുമാനം. ബയോമൈനിങ്ങിൽ വീഴ്ച വരുത്തിയെന്നു കാണിച്ചു കോർപറേഷൻ നൽകിയ നോട്ടിസിനു സോണ്ട നൽകിയ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചാണു നടപടി.
സോണ്ടയെ കരിമ്പട്ടികയിൽ പെടുത്തും. ബയോമൈനിങ് നടത്താനായി കോർപറേഷൻ പുതിയ ടെൻഡർ വിളിക്കും. ഇതിന്റെ ചെലവ് സോണ്ടയിൽ നിന്ന് ഈടാക്കും. സോണ്ടയുമായി കോടതിയിൽ നിലവിലുള്ള കേസുകൾ കൈകാര്യം െചയ്യാൻ സെക്രട്ടറിയെ കോർപറേഷൻ കൗൺസിൽ ചുമതലപ്പെടുത്തി.
English Summary: Brahmapuram: Kochi Corp removed Zonta Infratech from biomining
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.