എഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂണ്‍ 5ന്
Mail This Article
തിരുവനന്തപുരം∙ എഐ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ജൂണ്‍ 5ന് പ്രതിഷേധിക്കാൻ കോൺഗ്രസ്. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 അഴിമതി ക്യാമറകള്‍ക്കു മുന്നിലും പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ പറഞ്ഞു. വൈകുന്നേരം 4ന് നടക്കുന്ന പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കണ്ണൂരില്‍ നിര്‍വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍, കെ.മുരളീധരന്‍ തുടങ്ങിയവരും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ ധര്‍ണയില്‍ പങ്കെടുക്കും.
എഐ ക്യാമറ ഇടപാടിലെ അഴിമതിക്കെതിരെ തെളിവുസഹിതം പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി.
English Summary: Congress protest against AI camera