ADVERTISEMENT

കാസർകോട്∙ മഞ്ചേശ്വരത്ത് അനുജനെ ചേട്ടൻ കുത്തിക്കൊന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരനാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു സൂചന. മഞ്ചേശ്വരം കാളായിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം. സഹോദരങ്ങളായ പ്രഭാകരനും ജയറാമും അമ്മയും മാത്രമാണു രാവിലെ വീട്ടിലുണ്ടായിരുന്നത്. സഹോദരന്മാർ തമ്മിൽ തർക്കമുണ്ടാകുകയും പ്രകോപിതനായ ജയറാം അനുജനെ കത്തികൊണ്ടു കുത്തുകയുമായിരുന്നു. 

പൊലീസെത്തി ജയറാമിനെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട പ്രഭാകരൻ കൊലക്കേസിൽ അടക്കം പ്രതിയാണു ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കണ്ണൂർ മെഡിക്കൽ കോളജിലേക്കു മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നു പൊലീസ് അറിയിച്ചു. 

Read Also: ദമ്പതികൾ വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ

English Summary: Man killied younger brother in Manjeshwar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com