ADVERTISEMENT

ബാലസോർ∙ ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കു മുൻപിൽ വിതുമ്പി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതിനിടെയായിരുന്നു മന്ത്രി മാധ്യമങ്ങൾക്കു മുൻപിൽ വിതുമ്പിയത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ സഹായവും ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ബന്ധുക്കളെ നഷ്ടമായവരോടുള്ള ഉത്തരവാദിത്തം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

‘കാണാതായവരെ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. കാണാതായവരെ എത്രയും പെട്ടെന്ന് അവരുടെ കുടുംബത്തിനു കണ്ടെത്തി നൽകാൻ സാധിക്കണം. ഞങ്ങളുടെ ഉത്തരവാദിത്തം തീർന്നിട്ടില്ല.’– അശ്വിനി വൈഷ്ണവ് പറഞ്ഞു. 

പ്രധാനമന്ത്രിയുടെ സന്ദർശനം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കു പ്രചോദനമാണെന്ന് അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. ‘പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദർശിച്ച് ഞങ്ങൾക്കു വേണ്ട നിർദേശങ്ങൾ നൽകി. അദ്ദേഹത്തിന്റെ സന്ദർശനം രക്ഷാപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്ക് പ്രചോദനമായി. വിശ്രമമില്ലാതെ 51 മണിക്കൂറാണ് അവർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്. ട്രെയിൻ ഗതാഗതം രാത്രി തന്നെ പുനഃസ്ഥാപിച്ചു. ബുധനാഴ്ചയോടെ ട്രെയിൻ ഗാതാഗതം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കും.’– അശ്വിനി വൈഷ്ണവ്‍ പറഞ്ഞു.

English Summary:   Railways Minister Ashwini Vaishnaw tears up as he talks about missing persons from Odisha train accident

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com