ADVERTISEMENT

കൊൽക്കത്ത∙ ഒഡീഷ ട്രെയിൻ അപകടത്തിന്റെ കാരണങ്ങൾ മറച്ചുവയ്ക്കാൻ ശ്രമം നടക്കുന്നതായി ബംഗാ‍ൾ മുഖ്യമന്ത്രി മമത ബാനർജി. അപകടത്തിൽ ഇരകളായവരുടെ കുടുംബങ്ങൾ ചോദ്യങ്ങൾ ഉയർത്തുമ്പോൾ വീഴ്ചകൾ മറയ്ക്കാനാണു സിബിഐ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങൾ പറയണമെന്നു വിചാരിച്ചതല്ലെന്നും എന്നാൽ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണിതു പറയുന്നതെന്നും മമത വിവരിച്ചു. ബാലസോറിലെ ബഹനാഗ ബസാറിൽ സഹായധന ചെക്കുകളും തൊഴിൽ നിയമന കത്തുകളും വിതരണം ചെയ്യുന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവേയായിരുന്നു മമതയുടെ പ്രതികരണം

"എന്തുകൊണ്ടാണ് അപകടം സംഭവിച്ചത്? ഇത്രയധികം ആളുകൾ മരിച്ചതെങ്ങനെ? സിബിഐ എന്താണു ചെയ്യാൻ പോകുന്നത്? ഒ‍ഡീഷയിൽ എത്ര വലിയ അപകടമാണു സംഭവിച്ചിരിക്കുന്നത്. വീഴ്ചകൾ മൂടിവയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഉത്തരം ആവശ്യമാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപകടമാണിത്" - മമത ബാനർജി പറഞ്ഞു.

ട്രെയിൻ അപകടത്തിൽ അന്വേഷണം നടക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. ഡൽഹിയിൽനിന്ന് സിബിഐയെ ബംഗാളിലേക്കു അയച്ചിട്ടുണ്ട്. കൊൽക്കത്തയിലെ പതിനാറോളം മുൻസിപ്പാലിറ്റികളിൽ അവർ എത്തി. 'അർബൻ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലും' സിബിഐ എത്തി. ഇനി ശുചിമുറികളിലും അവരെത്തുമോയെന്നു ചോദിക്കു. ഇത്രയും വലിയ അപകടം മൂടിവയ്ക്കാൻ ഇവ കൊണ്ടൊന്നും സാധിക്കില്ലന്നും മമത പറഞ്ഞു.

 English Summary: Mamata Banerjee alleges that lapses are being covered up in Odisha train accident 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com