ADVERTISEMENT

ഭുവനേശ്വർ∙ ബാലസോറിലെ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പളുകൾ ശേഖരിച്ചു തുടങ്ങി. ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ വരുന്ന സാഹചര്യം നിലവിലുണ്ട്. അതുകൊണ്ടാണ് വിവിധ ആശുപത്രികളിലേക്ക് എത്തുന്ന ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഭുവനേശ്വർ മുൻസിപ്പൽ കമ്മിഷണർ വിജയ് അമൃത് കുലങ്കെ പറഞ്ഞു. 

‘മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുള്ളതിനാലാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയത്. ഡിഎൻഎ ടെസ്റ്റിലൂടെ മാത്രമേ മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കൂ. തിരിച്ചറിയാനാകാത്തതിനാൽ ഒരു മൃതദേഹത്തിനു തന്നെ പല അവകാശികൾ എത്തുന്നുണ്ട്.’– വിജയ് അമൃത് കുലങ്കെ പറഞ്ഞു. 

ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ തുടങ്ങിയ സെന്ററിൽ തിങ്കളാഴ്ച 20 പേരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ട്രെയിൻ അപകടത്തിലെ മൊത്തം മരണ സംഖ്യ 288 ആണെന്ന് ഒഡിഷ സർക്കാർ അറിയിച്ചു. 193 മൃതദേഹങ്ങൾ ഭുവനേശ്വറിലേക്കു മാറ്റിയതായി ബാലസോർ ജില്ലാ കലക്ടർ അറിയിച്ചു. തിരിച്ചറിഞ്ഞ 110 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച ശേഷം മാത്രമേ  ഇനി മൃതദേഹങ്ങൾ വിട്ടു നൽകൂ എന്നും അധികൃതർ അറിയിച്ചു. 

English Summary: Odisha train tragedy: With multiple claimants for bodies, state govt begins DNA sampling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com