ജാക്കി ഷ്റോഫിന്റെ ഭാര്യ ആയിഷയിൽനിന്ന് 58 ലക്ഷം തട്ടി; കേസെടുത്ത് മുംബൈ പൊലീസ്
Mail This Article
×
മുംബൈ ∙ ബോളിവുഡ് നടൻ ജാക്കി ഷ്‌റോഫിന്റെ ഭാര്യയും നടൻ ടൈഗർ ഷ്റോഫിന്റെ അമ്മയുമായ ആയിഷ ഷ്റോഫിൽനിന്ന് 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സിനിമാ നിർമാതാവായ ആയിഷ മുംബൈ സാന്റാ ക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ടൈഗർ ഷ്റോഫിന്റെയും ആയിഷയുടെയും പേരിലുള്ള എംഎംഎ മാട്രിക്സ് കമ്പനിയുടെ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് അലൻ ഫെർണാണ്ടസിനെതിരെയാണ് പരാതി. എംഎംഎ മാട്രിക്സ് ജിമ്മിൽ ക്രമക്കേട് നടത്തി പണം തട്ടിയതായാണ് ആരോപണം. അലനായിരുന്നു ജിംനേഷ്യം നിയന്ത്രിച്ചിരുന്നത്. ഇക്കാലയളവിൽ മത്സരങ്ങൾ നടത്താനെന്ന പേരിൽ കമ്പനി അക്കൗണ്ടിൽനിന്ന് പണം തട്ടിയെന്നാണ് പരാതി. 2015ൽ നടൻ സാഹിൽ ഖാനെതിരെയും തട്ടിപ്പിന് ആയിഷ പരാതി നൽകിയിട്ടുണ്ട്.
English Summary: Jackie Shroff's wife Ayesha duped of Rs 58 lakh, Mumbai Police files cheating case
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.