ധൻബാദിൽ ഖനി ഇടിഞ്ഞുവീണു മൂന്നുപേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Mail This Article
ധൻബാദ്∙ ജാർഖണ്ഡിലെ ധൻബാദിൽ ഖനി ഇടിഞ്ഞുവീണ് മൂന്നു പേർ മരിച്ചു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ധൻബാദിൽനിന്ന് 21 കിലോമീറ്റർ അകലെ ഭൗരാ കോലിയേരി മേഖലയിലെ ഖനിയിൽ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് സൂചന. എത്ര പേർ ഖനിയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നു വ്യക്തമല്ല. രക്ഷാപ്രവർത്തനം തുടരുകയാണ്.
അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിൽ നിരവധി പ്രദേശവാസികൾ ജോലി ചെയ്തിരുന്നതായാണ് വിവരം. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ഗ്രാമീണരുടെ സഹായത്തോടെ മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവർ മരിച്ചിരുന്നു. എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതു സംബന്ധിച്ച് വ്യക്തതയില്ലെന്ന് സിന്ദ്രി ഡിസിപി അഭിഷേക് കുമാർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
English Summary: Jharkhand Coal Mine Collapsed