ഉമ്മന്‍ ചാണ്ടിക്ക് പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ കിട്ടി; എ ഗ്രൂപ്പിന് തിരുവഞ്ചൂരിന്റെ മറുപടി
Mail This Article
കോട്ടയം∙ സോളർ കമ്മിഷന് എതിരായ ആരോപണങ്ങൾക്ക് കോൺഗ്രസ് നേതൃത്വം ഗൗരവം കൊടുക്കുന്നില്ലെന്ന എ ഗ്രൂപ്പിന്റെ പരാതിക്ക് മറുപടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ‘ഉമ്മൻചാണ്ടിയോട് ചെയ്തതിന് കാലം നിങ്ങളോട് കണക്ക് ചോദിക്കുമെന്ന് നിയമസഭയിൽ പറഞ്ഞ പ്രതിപക്ഷ നേതാവിനെ കുറിച്ചാണ് പറയുന്നതെന്ന് ഓർക്കണം. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങളിൽ പാർട്ടി പ്രതികരിച്ചില്ല എന്ന് പറയുന്നത് ശരിയല്ല. ഈ കേസിൽ തനിക്കറിയാവുന്ന കാര്യങ്ങളൊന്നും ഇന്ന് പ്രതികരിക്കുന്ന പലർക്കും അറിയില്ല.’ – തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ഈ പാർട്ടിയിലെ എല്ലാവരും ഒരേ സ്വരത്തിൽ ഉമ്മൻചാണ്ടിക്ക് പിന്തുണ നൽകിയാണ് നിന്നത്. അന്വേഷണം നടത്തിയ ഹേമചന്ദ്രൻ തന്നെ പരസ്യമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ കുറേ കാര്യങ്ങൾ പുറത്തുവന്നു. ആ സത്യങ്ങൾ പുറത്തെത്തിയത് തനിക്കും ആശ്വാസമാണെന്ന് തിരുവഞ്ചൂർ പറഞ്ഞു.
English Summary: Thiruvanchoor Radhakrishnan response to A group in Solar case controversy