‘അമേരിക്കൻ മലയാളി നിക്ഷേപകരുമായി 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം’
Mail This Article
×
ന്യൂയോർക്ക്∙ കേരളത്തിൽ നിക്ഷേപിക്കാൻ തയാറെടുക്കുന്ന അമേരിക്കൻ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് പ്രവാസി വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ ബി.രവി പിള്ള. 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകുമെന്നാണു പ്രഖ്യാപനം. ന്യൂയോർക്കിൽ നടന്ന ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കൻ കമ്പനികളോ കേരളത്തിൽ നിക്ഷേപിക്കാൻ തയാറായാൽ 100 കോടി ഡോളർ വരെ സാമ്പത്തിക സഹകരണം നൽകും. എഴുപതുകളിൽ അമേരിക്കയിലെ ചൈനീസ് പ്രവാസികൾ ചൈനയിൽ നടത്തിയ നിക്ഷേപം ചൈനയുടെ വളർച്ചയിൽ നിർണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: B Ravi Pillai says he is ready to cooperate with american malayali investors
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.