ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ‍‍ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കു കിഴക്കൻ ബംഗാള്‍ ഉൾക്കടലിലെ ന്യൂനമർദം ദുർബലമായി. 

മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ ‘ബിപോർജോയ്’ അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. ജൂൺ പതിനഞ്ചോടു കൂടി ഗുജറാത്തിലെ സൗരാഷ്ട്ര– കച്ച് മേഖലയിലേക്കു പ്രവേശിക്കും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റുവീശുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

English Summary: Biporjoy becomes intensified; Rain In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com