ADVERTISEMENT

ന്യൂഡൽഹി∙ ഗർഭസ്ഥശിശുക്കളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തിനു ഗർഭിണികളായ സ്ത്രീകൾ ‘സുന്ദരകാണ്ഡം’ മന്ത്രിക്കുകയും ഇതിഹാസമായ രാമായണം വായിക്കുകയും വേണമെന്ന് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ. ആർഎസ്എസിന്റെ വനിതാ വിഭാഗമായ രാഷ്ട്രസേവികാസംഘിന്റെ ഘടകമായ സംവർധിനി ന്യാസ് നടത്തിയ ‘ഗർഭ സൻസ്കാർ’ പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റു കൂടിയായ ഗവർണർ. 

രാമായണവും മഹാഭാരതവും ഗ്രാമങ്ങളിൽ ഗർഭിണികൾ വായിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കമ്പ രാമായണത്തിലെ സുന്ദരകാണ്ഡം ഗർഭിണികളായ സ്ത്രീകൾ പഠിക്കണമെന്ന് തമിഴ്നാട്ടിൽ ഒരു വിശ്വാസമുണ്ട്. സുന്ദരകാണ്ഡം മന്ത്രിക്കുന്നത് ഗർഭസ്ഥശിശുക്കൾക്ക് വളരെ നല്ലതാണെന്നും ഗവർണർ വിശദീകരിച്ചു. 

സംസ്കാര സമ്പന്നരും ദേശഭക്തരുമായ കുഞ്ഞുങ്ങൾക്കായി സംവർധിനി ന്യാസുമായി ബന്ധപ്പെട്ടുള്ള ഡോക്ടർമാർ‌ ആവശ്യമായ നിർദേശങ്ങൾ തരും. ഭഗവദ്ഗീത പോലുള്ള മതഗ്രന്ഥങ്ങൾ വായിക്കാനും സംസ്ക‍ൃത മന്ത്രങ്ങൾ ഉരുവിടാനും യോഗ പരിശീലിക്കാനുമാണ് നിർദേശം. ഗർഭധാരണത്തിനു മുൻപു മുതൽ കുട്ടിക്ക് രണ്ടു വയസ്സാകുന്നതു വരെയാണു ഈ പ്രക്രിയകൾ. ഗർഭ സൻസകാർ മൊഡ്യൂൾ പ്രകാരം ഗർഭിണിയായ സ്ത്രികളുടെ കുടുംബാംഗങ്ങൾക്കും പ്രത്യേക നിർദേശങ്ങൾ നൽകും. 

English Summary: Telangana governor says that pregnant women should read ramayana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com