ADVERTISEMENT

കോഴിക്കോട്∙ സ്വർണക്കടത്തുസംഘത്തിൽനിന്നു ക്രൂരപീ‍ഡനമേറ്റതായി കോഴിക്കോട് ചങ്ങരോത്ത് സ്വദേശി ജവാദ്. ചെയ്യാത്ത കുറ്റത്തിനു ക്രൂരപീഡനമേറ്റു. മറ്റൊരു യുവാവുമായി ചേര്‍ന്നു സ്വര്‍ണം തിരിമറി നടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. അജ്മാനില്‍വച്ച് അ‍ജ്ഞാത കേന്ദ്രത്തിലെത്തിച്ചു കെട്ടിയിട്ടു നാലുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. യുവാവിനെ പരിചയമുണ്ട്. എന്നാൽ‍ ഇടപാടിനെക്കുറിച്ച് അറിയില്ലെന്നും ജവാദ് മനോരമ ന്യൂസിനോടു വിശദീകരിച്ചു.

മര്‍ദനദൃശ്യങ്ങള്‍ വിഡിയോ കോളിലൂടെ കണ്ട് ബോധംകെട്ടുപോയെന്ന് ജവാദിന്‍റെ അമ്മയും പറഞ്ഞു. ജവാദിന്‍റെ പരാതിയില്‍ പൊലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മേയ് 28നാണു യുഎഇയിലെ അജ്മാനിൽ സ്വർണക്കടത്തുസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. നാലുദിവസം ക്രൂരമായി പീഡിപ്പിച്ചു. തുടർന്നു റോഡരികിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

English Summary: Javad says he was beaten continuously for four days 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com