കൊറിയൻ ചലച്ചിത്രതാരം പാർക്ക് സൂ റയൺ പടിക്കെട്ടിൽ നിന്ന് വീണ് മരിച്ചു
Mail This Article
×
ഉത്തരകൊറിയ∙കൊറിയൻ ചലച്ചിത്ര താരം പാർക്ക് സൂ റയൺ (29) പടിക്കെട്ടിൽ നിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ചു. ടെലിവിഷൻ സീരിസ് ‘‘സ്‌നോഡ്രോപ്പ്’’ താരമായിരുന്നു. ജെജു ദ്വീപിൽ പരിപാടി അവതരിപ്പിക്കാനിരിക്കെയായിരുന്നു അപകടം. നിരവധി സംഗീത ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
വീട്ടിലേക്ക് പോകവേ പടിക്കെട്ടിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടനെതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് കുടുംബം ഇവരുടെ ആവയവങ്ങൾ ദാനം ചെയ്തു.
English Summary: Korean Actress Park Soo Ryun Dies
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.