സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില: കുരുക്ഷേത്രയിൽ കർഷക പ്രതിഷേധം തുടരുന്നു
Mail This Article
ചണ്ഡീഗഡ്∙ സൂര്യകാന്തി വിത്തിന് മിനിമം താങ്ങുവില ആവശ്യപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്രയിൽ കർഷക പ്രതിഷേധം തുടരുന്നു. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കർഷക സംഘടനയായ കിസാൻ മഹാപഞ്ചായത്ത് ചണ്ഡീഗഡ് – ഡൽഹി ദേശീയപാത പൂർണമായി ഉപരോധിച്ചിരുന്നു.
നേരത്തേ, കുരുക്ഷേത്രയ്ക്കു സമീപം എൻഎച്ച് 44ൽ പ്രതിഷേധിച്ച കർഷകർക്കു നേരെ ലാത്തിചാർജ് നടത്തിയിരുന്നു. ഇതേതുടർന്നാണ് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്നുള്ള നിരവധി കർഷകർ തെരുവിലിറങ്ങിയത്. സുര്യകാന്തി വിത്ത് സംഭരിക്കുന്നതിനു സർക്കാർ മിനിമം താങ്ങുവില നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം കർഷകർ ചണ്ഡീഗഡ് – ഡൽഹി ദേശീയപാത ആറുമണിക്കൂറോളമാണ് ഉപരോധിച്ചത്.
English Summary: Farmers protest at Haryana's Kurukshetra, demanding MSP for sunflower Seeds