ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ്; ഉദ്ഘാടനം നിർവഹിച്ചു
Mail This Article
×
ഹൈദരാബാദ്∙ ഹൈദരാബാദിൽ പുതിയ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. യുഎഇ മന്ത്രി അഹമ്മദ് അലി അൽ സയേഗും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ചേർന്നു കോൺസുലേറ്റ് ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം കൂടുതൽ ശക്തമാകുന്ന കാലത്തുള്ള പുതിയ കോൺസുലേറ്റിന്റെ ഉദ്ഘാടനം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-നിക്ഷേപ സൗഹൃദം കൂടുതൽ ആഴത്തിലുള്ളതാക്കാൻ ഉപകരിക്കുമെന്നു വി.മുരളീധരൻ പറഞ്ഞു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്താനും കോൺസുലേറ്റിന്റെ സാന്നിധ്യം സഹായിക്കുമെന്നു മന്ത്രി വിശദീകരിച്ചു.
English Summary: New UAE consulate in Hyderabad
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.