ADVERTISEMENT

ചെന്നൈ∙ വെള്ളത്തിനു പകരം അബദ്ധത്തിൽ സ്പിരിറ്റ് കുടിച്ച കിഡ്‍നി രോഗിയായ ഒൻപതുകാരി മരിച്ചു.  മധുരയിലെ സർക്കാർ ആശുപത്രിയിലാണു സംഭവം. സ്പിരിറ്റു കുടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണു കുട്ടി മരിച്ചത്. മകളുടെ ബെഡിന് സമീപം നഴ്സ് സ്പിരിറ്റ് വച്ചതായും വെള്ളത്തിനു പകരം അബദ്ധത്തിൽ ഇത് കുടിക്കാൻ കൊടുക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.  

എന്നാല്‍ സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്നാണു മരണം സംഭവിച്ചതെന്ന വാദം ആശുപത്രി അധികൃതര്‍ തള്ളി. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണു പെണ്‍കുട്ടിയുടെ മരണമെന്നാണു പോസ്റ്റ്മാർട്ടത്തിൽ പറയുന്നത്.  സ്പിരിറ്റ് കുടിച്ചയുടന്‍ തന്നെ പെണ്‍കുട്ടി തുപ്പിക്കളഞ്ഞിരുന്നുവെന്നും കുട്ടിയുടെ ഉള്ളില്‍ വളരെ കുറവ് സ്പിരിറ്റിന്റെ അംശം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞൊള്ളുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ മധുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary: Girl died in Madurai after drinking spirit doctors says death is due to Brain Haemorrhage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com